Monday, 20 July 2015

വിദ്യാഭ്യാസം =അധ്യാപകരുടെ അഭ്യാസം



വിദ്യഅഭ്യസിക്കുന്നതിനെയാണ് വിദ്യാഭ്യാസം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.എന്നാല്‍ ഇന്ന് ഈ പദത്തിന് പുതിയ അര്‍ത്ഥങ്ങള്‍ ചേര്‍ക്കേണ്ടേയിരിക്കുന്നു.ഇന്ന് വിദ്യാഭ്യാസമെന്നത് അധ്യാപകരുടെ നിലനില്‍പ്പിന്‍റെ അഭ്യാസമായി മാറിയിരിക്കുന്നു.എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസരംഗത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല.കേരളത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളേക്കാള്‍ എയ്ഡഡ് വിദ്യാലയങ്ങളുമാണ്.ഇവിടെ ജോലിയെടുക്കുന്ന അധ്യാപകരുടെ സ്ഥിതിയോ? പുതുതായി ജോലിക്കു കയറുന്നവര്‍ ആദ്യം പോസ്റ്റ് സ്ഥിരപ്പെടുത്തുന്നതിനുള്ള തത്രപ്പാടിലായിരിക്കും.അതിനായി ബസ്സ് ഓടിക്കുക അതിന് കുട്ടികളെ സംഘടിപ്പിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തണം.ഞാന്‍ പറഞ്ഞു വരുന്നത് ഇതിന് അപ്പുറമുള്ള അഭ്യാസങ്ങളെക്കുറിച്ചാണ്.ഇത് എയ്ഡഡ് സര്‍ക്കാര്‍ മേഖലകളില്‍ മാറ്റമില്ലാതെ നടക്കുന്നു.സ്കൂള്‍ തുറന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഓരോ ഓരോ കടലാസുകള്‍ വന്നു കൊണ്ടിരിക്കും.എസ് സി/എസ്ടി കുട്ടികളുടെ ലിസ്റ്റ് ഉണ്ടാക്കുക,ഒബിസി ലിസ്റ്റ് ഉണ്ടാക്കുക,യൂണിഫോം വേണ്ട കുട്ടികളുടെ ലിസ്റ്റ് ഉണ്ടാക്കുക തുടങ്ങി നിരവധി പണികള്‍.ഇതൊന്നും പോരാഞ്ഞ് അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റും സര്‍ക്കാരിന് നല്‍കേണ്ടത് അധ്യാപകരുടെ ജോലിയാണ്.പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് അതിനുള്ള ലിസ്റ്റ് തയ്യാറാക്കല്‍.ഈ സ്കോളര്‍ഷിപ്പിന് അക്കൌണ്ട് തുടങ്ങാത്ത കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് അതു തുടങ്ങാന്‍ അഭ്യര്‍ത്ഥിക്കല്‍ എന്നിവയൊക്കെ ഈ കലാപരിപാടികളുടെ ഭാഗമാണ്.