Monday, 15 July 2013

സുഷുപ്തിയിലായിരുന്നു ഞാന്‍
ധ്യാനമല്ല,ചിന്തയല്ല ആസന്നമര്ണത്തിന്‍ നിദ്ര മാത്രം
മണല്‍ക്കല്ലറക്കുള്ളില്‍ ഞാനെന്‍റെ സ്വപ്നങ്ങളെ കെട്ടിയിട്ടു
മോഹങ്ങളെ പടിക്കുപുറത്തിരുത്തി
മരണത്തിന്‍ ഉത്തരായനം തേടി ഞാന്‍ കിടന്നു
ഒരു മഴത്തുള്ളി വന്നെന്‍റെ ഉള്ലില്‍തൊട്ടു
കുളിര്‍ത്തു എന്‍ ഉള്ളം,പൂത്തു എന്‍ മേലാകെ
ചിതറി തെറിച്ചു എന്‍ മോഹങ്ങള്‍
പരന്നൊഴുകിയെന്‍ സ്വപ്നങ്ങള്‍ കാലമാം സാഗരം തേടി
അങ്ങിനെ വീണ്ടും ഞാനൊരു പുഴയാ

Saturday, 22 June 2013

                                                        മരണത്തോട്
                മരണമേ  നിന്‍ വേട്ട തുടരുക
               കൂര്‍ത്ത ശരങ്ങള്‍ തേച്ചു മിനുക്കി
                ഞാണ്‍ വലിച്ചു തൊടുക്കുക
                ഞങ്ങളുടെ സ്വപ്നങ്ങള്‍,മോഹങ്ങള്‍ എല്ലാം
                കൊരുത്തെടുക്കുക കൂര്‍ത്തൊരമ്പില്‍
                എങ്കിലും അരുതേ വീഴ്ത്തരുതേ
                വിരിയാന്‍ തുടങ്ങും പൂക്കളെ
                 അവ വിരിയട്ടെ സുഗന്ധം പരത്തട്ടെപുതിയ കവിത                

Wednesday, 6 February 2013

അനുഭവങ്ങളെ നന്ദി
-----------------------------
ഒരുപാടു അനുഭവങ്ങള്‍ തന്ന സെയ്ഫായ് യാത്ര .ട്രെയിനില്‍ കയറിയ ദിവസം പാതി നിലത്തും പിന്നെ ഒഴിഞ്ഞ ബെര്‍ത്തില്‍ കിടന്ന അനുഭവം
രണ്ടാം രണ്ടു കൊരീന്‌ സുഹൃത്തുകളെ കിട്ടിയ അനുഭവം .അടുത്ത ദിനം മംഗള എക്സ്പ്രസ്സ്‌ ഞങ്ങളെ ആഗ്രയില്‍ കൊണ്ട് ചെന്നിറക്കി.പിന്നെ ദേശീയ സ്കൂള്‍ കായികമേളയുടെ ചൂടും ചൂരും ശരികറിഞ്ഞ ദിനങ്ങള്‍ .കേരള താരങ്ങളുടെ പ്രകടനത്തിന് ആവേശം പകരാന്‍ ഉയര്‍ന്ന ശബ്ദങ്ങളില്‍ എന്റെതും ഉണ്ടായിരുന്നു .ഒരു മാധ്യമപ്രവര്തകനയത്തില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ .ഒടുവില്‍ താജ് മഹല്‍ കണ്ടതും ഡല്‍ഹി മെട്രോയില്‍ കേറിയതുമായ അനുഭവങ്ങലോടെ മംഗള എക്സ്പ്രെസ്സില്‌ മടക്കം .എന്റെ ചാനല്‍ എന്നിലര്‍പ്പിച്ച വിശ്വാസം കാതുസൂക്ഷികാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം .ഒരു പിടി നല്ല സുഹൃത്തുകളെ കൂടി കൂടി എന്റെ സുഹൃത്ത്‌ വലയം കൂട്ടി മടക്കം .ഒരു സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം കാണിച്ചു തന്നവര്‍ .അവസാനം ഇങ്ങനെ കുറികട്ടെ അനുഭവങ്ങളെ നന്ദി ഒരായിരം നന്ദി .....