സുഷുപ്തിയിലായിരുന്നു ഞാന്‍
ധ്യാനമല്ല,ചിന്തയല്ല ആസന്നമര്ണത്തിന്‍ നിദ്ര മാത്രം
മണല്‍ക്കല്ലറക്കുള്ളില്‍ ഞാനെന്‍റെ സ്വപ്നങ്ങളെ കെട്ടിയിട്ടു
മോഹങ്ങളെ പടിക്കുപുറത്തിരുത്തി
മരണത്തിന്‍ ഉത്തരായനം തേടി ഞാന്‍ കിടന്നു
ഒരു മഴത്തുള്ളി വന്നെന്‍റെ ഉള്ലില്‍തൊട്ടു
കുളിര്‍ത്തു എന്‍ ഉള്ളം,പൂത്തു എന്‍ മേലാകെ
ചിതറി തെറിച്ചു എന്‍ മോഹങ്ങള്‍
പരന്നൊഴുകിയെന്‍ സ്വപ്നങ്ങള്‍ കാലമാം സാഗരം തേടി
അങ്ങിനെ വീണ്ടും ഞാനൊരു പുഴയാ

No comments:
Post a Comment